അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ‘വരാൽ’. രഞ്ജി പണിക്കർ, അൽത്താഫ് ഹുസൈൻ മരക്കാർ എന്ന ആഡ് ഫിലിം മേക്കറുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. രഞ്ജി പണിക്കരുടെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. അദ്ദേഹത്തെ ഇങ്ങനൊരു വേഷത്തിൽ കാണാനിരുന്ന പ്രേക്ഷകർക്കുള്ള വലിയൊരു സമ്മാനം തന്നെയാണ് ഈ ചിത്രത്തിലൂടെ ലഭിക്കാൻ പോകുന്നത്.
20-20 എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ‘വരാൽ’. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ, രഞ്ജി പണിക്കർ, എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, , സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്.