ചലച്ചിത്രം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആര്യ, മുഹമ്മദ് മുസ്തഫ, ഗഫൂർ വൈ ഇല്യാസ് എന്നിവർ ചേർന്ന് നിർമ്മിച്ച് ഗഫൂർ വൈ ഇല്യാസ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചലച്ചിത്രം’. ചിത്രത്തിന്റെ ട്രൈലർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി പുറത്തിറങ്ങി.
ചെരുപ്പിനെ കേന്ദ്ര കഥാപാത്രമാക്കുന്നു എന്നുള്ളതാണ് ഈ സിനിമയുടെ പ്രത്യേകത കൂടാതെ സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷങ്ങളിലെത്തുന്നുണ്ട്. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയൻ എന്നിവരും കഥാപാത്രങ്ങളാവുന്നു. സിനിമയിൽ അഭിനയിക്കാൻ മോഹവുമായി കഴിയുന്ന ഉയരം കുറഞ്ഞ ഒരു മനുഷ്യന്റെ ജീവിത യാഥാർഥ്യങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നതെന്ന് ട്രൈലെറിലൂടെ സൂചന നൽകുന്നുണ്ട്. വളരെ മികച്ച രീതിയിലാണ് ട്രൈലർ സംയോജിപ്പിച്ചിട്ടുള്ളതെന്ന് എടുത്തു പറയേണ്ടതുണ്ട്. പൂർണ്ണമായും ദുബായിലാണ് ‘ചലച്ചിത്ര’ത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചിട്ടുള്ളത്.
ടോൺസ് അലക്സ് ആണ് ‘ചലച്ചിത്ര’ത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ക്രിസ്റ്റി ജോബിയും ഗാനങ്ങൾക്ക് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സംവിധായകനായ ഗഫൂർ വൈ ഇല്ല്യാസുമാണ്. എഡിറ്റിംഗ്: ടിനു കെ തോമസ്, പ്രൊജക്റ്റ് ഡിസൈൻ: ബാദുഷ എൻ എം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹബീസ് ഖുറേശി, റാനിത് ദലൈ, സ്റ്റുഡിയോ: കെ സ്റ്റുഡിയോ കൊച്ചി, പി ആർ ഒ: പി ശിവപ്രസാദ്, ഡിസൈൻ: അനു ലാൽ. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.