130 ഇതര സംസ്ഥാനക്കാരെ തൃശ്ശൂർ ഇറക്കി

0

 ട്രെയിനിൽ ഗുവാഹട്ടിയിൽ നിന്നും വന്നിരുന്ന 130 യാത്രക്കാരെ തൃശ്ശൂരിൽ ഇറക്കി. ഇവരെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മുളങ്കുന്നത്തുകാവ് കിലയിൽ പ്രത്യേക ഐസൊലേഷൻ വാർഡ് ക്രമീകരിച്ച് അവിടേക്ക് മാറ്റി. സമ്പൂർണ്ണ ലോക് ഡൗണിൻറെ ഭാഗമായി തുടർ യാത്ര ഇല്ലാത്തതിനാലാണ് ഇവരെ തൃശ്ശൂരിൽ ഇറക്കിയത്.