തമിഴ്നാട്ടിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ വീതം

0

കൊവിഡ് വ്യാപനംമൂലം അടച്ചിട്ട തമിഴ്നാട്ടിൽ റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം അരി, പഞ്ചസാര മറ്റ് അവശ്യവസ്തുക്കൾ എന്നിവയും സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി ഇ. കെ പഴനിസ്വാമി പ്രഖ്യാപിച്ചു. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നീണ്ടനിര ഒഴിവാക്കാൻ ടോക്കൺ നൽകിയാകും ഇവ വിതരണം ചെയ്യുക. തിങ്കളാഴ്ച മൂന്നുപേർക്ക് കൂടി സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം തമിഴ്നാട്ടിൽ 12 ആയി. ഇതേ തുടർന്നാണ് സംസ്ഥാനം മുഴുവൻ മാർച്ച് 31 വരെ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.