ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടക്കാന്‍ തത്വത്തില്‍ തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മദ്യവില്‍പ്പന ശാലകള്‍ തുറക്കേണ്ടെന്ന് വെബ്‌കോ എംഡി ജി സ്പര്‍ജന്‍കുമാര്‍ ഉത്തരവിറക്കി. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്.
നേരത്തെ തന്നെ സംസ്ഥാനത്തെ ബാറുകള്‍ സര്‍ക്കാര്‍ അടക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ബീവറേജസ് മദ്യവില്‍പ്പനശാലകള്‍ തുറന്നിരിക്കുകയും അവിടെ വന്‍ ജനക്കൂട്ടം എത്തുകയും ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തില്‍ നിന്ന് ഉണ്ടായത്. എന്നിട്ടും ഇതിനെ ന്യായീകരിക്കുകയായിരുന്നു മന്ത്രിമാരും സിപിഎമ്മും. സംസ്ഥാന സര്‍ക്കാര്‍ ബീവറേജസിനെ അവശ്യസര്‍വീസായാണ് കാണുന്നത്. എന്നാല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇതിനെ അവശ്യസര്‍വീസായി ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെയാണ് ബീവറേജസ് മദ്യവില്‍പ്പന ശാലകള്‍ അടക്കാന്‍ തത്വത്തില്‍ തീരുമാനമായത്.