രാഷ്ട്രീയ നിയമനങ്ങൾ നടത്താൻ മുഖ്യമന്ത്രി ചാൻസലറാകണം: ഗവർണർ

0

കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്നത് രാഷ്ട്രീയ അതിപ്രസരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ ഇടപെടല്‍ അതിരൂക്ഷമാണ്.
ഉന്നത പദവികളില്‍ ഇഷ്ടക്കാരെ നിയമിക്കുകയാണ് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍. സ്വാധീനമുള്ളവരുടെ ബന്ധുക്കളെയൊക്കെ പദവികളില്‍ നിയമിക്കുന്നു.

ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികള്‍ സംസ്ഥാനം വിടേണ്ട സ്ഥിതിയാണ്. സര്‍വകലാശാല ചട്ടപ്രകാരമാണ് ചാന്‍സലറായി ഗവര്‍ണര്‍ ഇരിക്കുന്നത്. ഭരണ ഘടന പദവി അല്ലാത്തതിനാല്‍ പദവി ഒഴിയാന്‍ തയ്യാറാണ്. കൂടുതല്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്താനായി മുഖ്യമന്ത്രി തന്നെ ചാന്‍സലറായി ഇരിക്കുകയാണ് നല്ലത്.
ഇത്തരം രാഷ്ട്രീയ നിയമനങ്ങള്‍ മൂലം കേരളത്തിലെ സര്‍വകലാശാലകളുടെ യശസ്സിനാണ് മങ്ങലേല്‍ക്കുന്നത്.

തുടര്‍ച്ചയായുള്ള രാഷ്ട്രീയ ഇടപെടല്‍ താങ്ങാന്‍ കഴിയാത്തതാണ്. സര്‍വകലാശാലകള്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. അതിനായി നിന്ന് കൊടുക്കാനാകില്ല.
താന്‍ ചാന്‍സലറായി തുടരണമെങ്കില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. .