ഉടുമ്പിലെ കള്ളുപാട്ടിന് റീമിക്‌സ്. ഹരീഷ് പേരടിയും അലന്‍സിയറും ഗായകര്‍

0

സെന്തില്‍ രാജാമണി, ഹരീഷ് പേരടി, അലന്‍സിയര്‍, മനുരാജ്, അഞ്ജലിന തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ഉടുമ്പ് നാളെ പ്രദര്‍ശനത്തിനെത്തും. ഇതിനോടകം സൂപ്പര്‍ഹിറ്റായി കഴിഞ്ഞ ചിത്രത്തിലെ കള്ളുപാട്ടിന്റെ റീമിക്‌സ് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഈ പാട്ടിന്റെ ഒറിജിനല്‍ റിലീസായത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സാനന്ദ് ജോര്‍ജാണ്. ഇമ്രാന്‍ഖാനായിരുന്നു ഗായകന്‍. പാട്ട് അന്നുതന്നെ വൈറലായിരുന്നു.റിലീസിന് മുന്നോടിയായി ആ കള്ളുപാട്ടിനൊരു റീമിക്‌സ് വേണമെന്നുള്ളത് സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ ആഗ്രഹമായിരുന്നു. തുടര്‍ന്നാണ് ആ പാട്ട് പാടാനായി ഹരീഷ് പേരടിയെയും അലന്‍സിയറെയും വിളിക്കുന്നത്. ഈ കള്ളുപാട്ടില്‍ പാടി അഭിനയിച്ചിരിക്കുന്ന ഒരാള്‍ കൂടിയാണ് ഹരീഷ് പേരടി.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്