ഡി.ജി.പി ഓടിക്കയറിയത് ഇരുപത് റൌണ്ട്; അത്ഭുതത്തോടെ പോലീസ് ട്രയിനികൾ

0

വലിയ പരേഡ് ഗ്രൌണ്ടിൽ ഇരുപത് റൌണ്ട് നിർത്താതെ വലം വെച്ചോടി സംസ്ഥാനപോലീസ് മേധാവി അനിൽകാന്ത് ഐ.പി.എസ് കായിക മികവ് തെളിയിച്ചു. ഒപ്പം പരിശീലനാർത്ഥികളും ഓടി. അഞ്ചുറൌണ്ട് പൂർത്തിയാക്കി ട്രയിനീസ് ഓട്ടം നിർത്തിയെങ്കിലും പോലീസ് മേധാവി നിർത്തിയില്ല. കേരളപോലീസ് അക്കാദമി പരേഡ് ഗ്രൌണ്ടിൽ ഏവരും വിസ്മയത്തോടെ ഡി.ജി.പിയുടെ കായിക ക്ഷമതയും , ദീർഘ ദൂര ഓട്ടവും നോക്കി നിന്നു.

ആദ്യമായി കേരളപോലീസ് അക്കാദമി സന്ദർശിയ്ക്കാനെത്തിയ പോലീസ് മേധാവി 6മണിയോടെ ഓട്ടം തുടങ്ങി 8 മണിയോടെയാണ് നിർത്തിയത്. തുടർന്ന് നടന്ന കായിക പരിശീലനത്തിലും ഡി.ജി.പി പങ്കെടുത്തു.

“തിങ്ക്” ഓഡിറ്റോറിയത്തിൽ പരിശീലനാർത്ഥികളുമായി സംവദിയ്ക്കവെ അദ്ദേഹം തന്റെ 60 വയസ്സിലെ കായിക ക്ഷമതയുടെ വിജയരഹസ്യം പങ്കുവെച്ചു. “സ്പോർട്സ് താരമായാണ് തുടക്കം, എല്ലാ ദിവസവും ഒരു മണിക്കൂർ കൂടുതൽ ഓടും. മനകരുത്തും, ശാരീരിക ക്ഷമതയും കൈവരിക്കണമെന്നും ഏവരും അത് നിലനിർത്തണമെന്നും” അദ്ദേഹം കൂട്ടിചേർത്തു. ആയോധനകലകൾ പരിശീലനത്തിൽ ഉൾപ്പെടുത്തും, എസ്.ഐ കേഡറ്റുകൾക്ക് പ്രാക്ടിക്കൽ ക്സാസ്സുകൾ കൂടുതൽ നൽകും, പോലീസിലെ വിവിധ വകുപ്പുകളുടെ പ്രാധാന്യവും, അവബോധവും കൂടുതൽ ലഭ്യമാക്കാൻ പോലീസ് പരിശീലന സിലബസ് പരിഷ്കരിയ്ക്കുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.