ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

0

ഒന്നാം സമ്മാനം 250000 യു എസ് ഡോളര്‍

ആതുരസേവന രംഗത്ത് ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള നഴ്‌സുമാരില്‍ നിന്ന് സ്തുത്യര്‍ഹമായ സേവനം നടത്തുന്നവര്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.

www.asterguardians.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. നഴ്‌സുമാര്‍ക്ക് നേരിട്ടും, അര്‍ഹരായ നഴ്‌സുമാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ലഭ്യമായ അപേക്ഷകള്‍ വിവിധ രംഗങ്ങളിലെ വിദഗ്ദ്ധരായവര്‍ ഉള്‍ക്കൊള്ളുന്ന പാനലാണ് മൂല്യനിര്‍ണ്ണയം നടത്തുക.

ഫൈനല്‍ റൗണ്ടിലെത്തുന്നര്‍ക്ക് ജൂറിയുമായി മുഖാമുഖമുള്ള അഭിമുഖവും, ആശയസംവേദനവും നടത്താനുള്ള അവസരം ലഭ്യമാകും. ഇതിനെ കൂടി പരിഗണിച്ചാണ് അന്തിമ ഫലപ്രഖ്യാപനം നടത്തുക. ഏണസ്റ്റ് ആന്റ് യങ്ങ് എല്‍ എല്‍ പി എന്ന സ്ഥാപനമാണ് അവാര്‍ഡ് സംബന്ധിച്ച പ്രൊസസ്സ് അഡൈ്വസറായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

‘ആതുര സേവന മേഖലയില്‍ അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോകുന്ന നായകരാണ് നഴ്‌സുമാര്‍, ഇത് ഈ കോവിഡ് കാലത്ത് ഉള്‍പ്പെടെ സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്’ ലോകമെമ്പാടുമുള്ള നഴ്‌സുമാരെ അവാര്‍ഡിന് അപേക്ഷിക്കാന്‍ ക്ഷണിച്ചുകൊണ്ട് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപനക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ലോക നഴ്‌സസ് ദിനമായ 2022 മെയ് 12ാം തിയ്യതി ദുബായില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോമിനേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ജനുവരി 30 ആണ്.