രാഷ്ട്രപതി ഒപ്പിട്ടു, കാര്‍ഷിക നിയമങ്ങള്‍ റദ്ദായി

0

കര്‍ഷകര്‍ക്ക് പുതിയ വിപണി തുറന്നു കൊടുക്കും എന്ന് അവകാശപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദായി. പാര്‍ലമെന്റില്‍ പാസ്സാക്കിയ ബില്ലില്‍ രാഷ്ട്രപതി ഇന്ന് ഒപ്പുവെച്ചതോടെയാണ് നിയമങ്ങള്‍ റദ്ദായത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് -ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഒരു വര്‍ഷമായി സമരത്തിലാണ്.