ബിജു പണിക്കശ്ശേരി സ്വതന്ത്ര സംവിധായകനായി ജൂഹി 2.0

0

നവാഗത സംവിധായകനും തൃശ്ശൂർ ചിയ്യാരം സ്വദേശിയുമായ ബിജു പണിക്കശ്ശേരി സംവിധാനം ചെയ്യുന്ന ജൂഹി 2.0 എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.  കൊല്ലം റാവിസ് ഹോട്ടലിലായിരുന്നു ചടങ്ങ്.

ഒരു നായ കേന്ദ്രകഥാപാത്രമായി വരുന്നു എന്നുള്ളതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത. തുഷാർ സാരംഗ്, ആർ എസ് രാജീവ് എന്നിവർ ചേർന്ന് കഥയും തിരക്കഥയും തയ്യാറാക്കിയ ജൂഹി 2.0 ക്ക് ക്യാമറ ചലിപ്പിക്കുന്നത്  ശ്യാം സി മോഹൻ ആണ്. ആരവ് സിനിമാസിൻ്റെയും നിതാരാ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ലെനി മരട് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.