പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ 5 സിപിഎം പ്രവര്‍ത്തകരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.
സിപിഎം കാസര്‍കോട് എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ 14 സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ ആസുത്രണം ചെയ്തതാണ് കൊലപാതകം എന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതിനിടെയാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. കേസ് സിബിഐക്ക് കൈമാറുന്നത് ഒഴിവാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷങ്ങളാണ് ചിലവഴിച്ചത്.