സാമ്പത്തിക പാക്കേജ് ഇല്ല; എടിഎമ്മുകളില്‍ നിന്നും സര്‍വീസ് ചാര്‍ജില്ലാതെ പണമെടുക്കാമെന്ന് കേന്ദ്രം

0

കോവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് ഇല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ ഭാവിയില്‍ ഉണ്ടായേക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് മിനിമം ബാലന്‍സ് ഇല്ലെങ്കിലും ബാങ്കുകള്‍ പിഴ ഈടാക്കില്ല. അതുപോലെ ഏത് എടിഎമ്മുകളില്‍ നിന്നും സര്‍വീസ് ചാര്‍ജില്ലാതെ പണം എടുക്കാം. അതുകൊണ്ട് തന്നെ പണമെടുക്കാന്‍ തിരക്ക് കൂട്ടുന്നത് ഒഴിവാക്കണം.
ആദായ നികുതി റിട്ടേണിന്റേയും ജിഎസ്ടി റിട്ടേണിന്റേയും തീയതികള്‍ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ജൂണ്‍ 30 ആണ് അവസാന തിയതി. അതുപോലെ ആദായ നികുതി വൈകിയാലുള്ള പിഴ 18 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതിയും ജൂണ്‍ 30 ആണ്.
അടിയന്തര സാമ്പത്തിക പാക്കേജ് ഇപ്പോള്‍ പ്രഖ്യാപിക്കാനാകില്ല. എന്നാല്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് നിര്‍മല പറഞ്ഞു. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന പ്രചാരണം തെറ്റാണ്.