HomeKeralaErnakulamഒരേ ലിഫ്റ്റ് ഉപയോഗിച്ചു ; ഫ്ളാറ്റ് സമുച്ചയത്തിലെ 43 പേർ നിരീക്ഷണത്തിൽ

ഒരേ ലിഫ്റ്റ് ഉപയോഗിച്ചു ; ഫ്ളാറ്റ് സമുച്ചയത്തിലെ 43 പേർ നിരീക്ഷണത്തിൽ

കൊറോണ ലക്ഷണങ്ങളോടെ കൊച്ചിയിൽ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ 43 പേർ നിരീക്ഷണത്തിൽ.  വിദേശത്ത് നിന്നെത്തി ഫ്ളാറ്റിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാൾ പൊതുവായ ലിഫ്റ്റ് ഉപയോഗിക്കുകയും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതോടെയാണ് ഫ്ളാറ്റിലുളള എല്ലാവരേയും നിരീക്ഷണത്തിലാക്കിയത്. ദുബായിൽ നിന്ന് ഈ മാസം 16 നാണ് ഇയാൾ കൊച്ചിയിൽ എത്തുന്നത്. വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇയാളുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ നടപടി ഉണ്ടായി. ഫ്ളാറ്റിന് പുറത്തിറങ്ങി നടക്കുകയും ആളുകളോട് സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു.സർക്കാർ ഇടപെട്ട് ഫ്ളാറ്റിൽ ഉളളവർക്കെല്ലാം ഭക്ഷണം എത്തിക്കുന്നുണ്ട്. 10 കുടുംബങ്ങളിലായി ആകെ 43 പേരാണ് ഫ്ളാറ്റിലുളളത്. ആരും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഐസൊലേഷൻ വാർഡുകൾ ജില്ലയിൽ സ്ഥാപിച്ചു. 133 എണ്ണമാണ് ഇപ്പോൾ സജ്ജീക്കരിച്ചിട്ടുളളത്.

Most Popular

Recent Comments