കനത്ത മഴയിൽ തിരുപ്പതി ക്ഷേത്രം ഒറ്റപ്പെട്ടു. ഇതുമൂലം നൂറുകണക്കിന് തീർത്ഥാടകർ കുടുങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. വ്യാഴാഴ്ച അതിശക്തമായ മഴയാണ് ആന്ധ്ര സംസ്ഥാനത്ത് ഉണ്ടായത്. മഴ ഇപ്പോഴും തുടരുകയാണ്.
തിരുമല കുന്നുകളിലെ പ്രധാന ക്ഷേത്രത്തോട് ചേർന്നുള്ള നാല് “മാട തെരുവുകൾ”, ജപാലി ആഞ്ജനേയ സ്വാമി ക്ഷേത്രം, വിഗ്രഹം എന്നിവ വെള്ളത്തിൽ മുങ്ങി. സംസ്ഥാനത്ത് പലയിടത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. തിരുമല, ചിറ്റൂർ ജില്ലകളിൽ പലയിടത്തും ജലനിരപ്പ് ആശങ്കാജനകമായ നിലയിലാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.