കാര്‍ഷിക നിയമങ്ങള്‍ പിൻവലിച്ച് പ്രധാനമന്ത്രി

0

കര്‍ഷക താല്‍പ്പര്യത്തിനായി കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം മനസ്സിലാക്കുന്നതില്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായതിനാലാണ് പിന്‍വലിക്കുന്നത്.

കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസ്സിലാകും. കര്‍ഷകരുടെ അഭിവൃദ്ധിക്ക് പ്രധാന്യം നല്‍കാനാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റേയും കര്‍ഷക സംഘടനകളുടേയും പ്രതിനിധികള്‍ക്ക് സമിതിയില്‍ പ്രതിനിധ്യമുണ്ടാകും. ഈ സാഹചര്യത്തില്‍ നിലവിലെ കര്‍ഷക സമരം അവസാനിപ്പിക്കണം എന്നും ഗുരുനാനാക്ക് ദിനത്തില്‍ രാജ്യത്തോടായി നടത്തിയ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.