സിഎഎ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരെ പൊലീസ് ഒഴിപ്പിച്ചു. 101 ദിവസങ്ങള്‍ക്ക് ശേഷമാണ് സമരക്കാരെ ഒഴിപ്പിക്കുന്നത്. ഡല്‍ഹിയില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ സമരം ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി പൊലീസ് സമരക്കാരെ അറിയിച്ചു. സമരപന്തലിലെ കസേരകളും മറ്റും എടുത്തുമാറ്റി. പ്രതിഷേധം ഉണ്ടാവുമെന്ന സൂചനയുള്ളതിനാല്‍ കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 പടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി പലകുറി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റുള്ളവരും അഭ്യര്‍ഥിച്ചിട്ടും ധിക്കാരപരമായിരുന്നു സമരക്കാരും അവരെ നിയന്ത്രിക്കുന്നവരുടേയും നിലപാടുകള്‍. ഒരു വൈറസിനേയും ഭയമില്ലെന്നും സമരത്തില്‍ നിന്ന് മാറില്ലെന്നും അവര്‍ വാശിപിടിച്ചു.