HomeKeralaവായ്പാ തിരിച്ചടവ് : ധനകാര്യ സ്ഥാപനങ്ങൾ നടപടി നിർത്തി വെയ്ക്കണം

വായ്പാ തിരിച്ചടവ് : ധനകാര്യ സ്ഥാപനങ്ങൾ നടപടി നിർത്തി വെയ്ക്കണം

വായ്പാ തിരിച്ചടവിൻറെ പേരിൽ ചെറുകിട – ഇടത്തരം ധനകാര്യ സ്ഥാപനങ്ങൾ വീടുകൾ കയറി നടത്തുന്ന പ്രവർത്തനം നിർത്തിവെക്കണമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഇത്തരം ധനകാര്യ സ്ഥാപനങ്ങൾ ദിവസേനയുള്ള തിരിച്ചടവ് സമാഹരിക്കുന്നതിനുവേണ്ടി ഒന്നിലധികം പേരുകളുളള സംഘങ്ങളായി വീടുകളിൽ കയറി സമ്പർക്കം പുലർത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട് സമ്പർക്ക വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്രകാരം വീടുകൾ കയറുന്നത് അനുവദനീയമല്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ തിരിച്ചടവിന് തടസ്സം നേരിടുന്നവരുണ്ട്.ഈ സാഹചര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾ വായ്പാ തിരിച്ചുപിടിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

Most Popular

Recent Comments