HomeKeralaകൊറോണ; കോട്ടയം ജില്ലയിൽ ഒരാള്‍ കൂടി ആശുപത്രി നിരീക്ഷണത്തിൽ

കൊറോണ; കോട്ടയം ജില്ലയിൽ ഒരാള്‍ കൂടി ആശുപത്രി നിരീക്ഷണത്തിൽ

കോട്ടയം  ജില്ലയിൽ ഒരാളെക്കൂടി ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ബെംഗ്ലൂരുവിൽ നിന്നെത്തിയ യുവാവിനെ കോട്ടയം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഏഴുപേരാണ് നിലവിൽ കോട്ടയം ജില്ലയിൽ ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നത്. രണ്ടുപേർ ജനറൽ ആശുപത്രിയിലും, അഞ്ച് പേർ മെഡിക്കൽ കോളേജിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ എൺപത്തിയേഴ് പേരെ നിരീക്ഷണത്തിൽ കഴിയാനായി ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം രണ്ടായിരത്തിയഞ്ഞൂറ്റിമൂന്നായി. ജില്ലയിൽനിന്നും പതിനെട്ട് സാമ്പിളുകൾ പരിശോധനയ്ക്കായച്ചിട്ടുണ്ട്. ജില്ലയിൽ നിന്നും അയച്ച സാമ്പിളുകളിൽ മുപ്പത്തിനാല് എണ്ണത്തിന്റെ ഫലം വരാനുണ്ട്.ആരോഗ്യ വകുപ്പിന്റെയും പോലിസിൻറെയും നേതൃത്വത്തിലുള്ള പരിശോധനാസംഘം റെയിൽവെ സ്റ്റേഷനിലും ബസ്സ്റ്റാൻഡിലുമായി ആയിരത്തിയഞ്ഞൂറ്റിമുപ്പത്തിയെട്ട് പേരെ പരിശോധിച്ചു. ഇവരിൽ ഒരാൾക്ക് രോഗലക്ഷണം കണ്ടെത്തിയതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Most Popular

Recent Comments