സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ കര്‍ശന നടപടികളാവും സംസ്ഥാനത്ത് നടപ്പാക്കുക.
ആളുകള്‍ പുറത്തിറങ്ങരുത്. പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തില്ല. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ അത്യാവശ്യത്തിന് മാത്രമേ പുറത്ത് പോകാവൂ. പുറത്തിറങ്ങുന്നവര്‍ ശാരീരിക അകലം പാലിക്കണം. എന്നാല്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാണെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തും. ആശുപത്രികള്‍ പ്രവഹര്‍ത്തിക്കും. വ്യാപാര സ്ഥാപനങ്ങള്‍ അഞ്ച് മണിവരെ മാത്രമാകും പ്രവര്‍ത്തിക്കുക. ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചക്ക് രണ്ട് വരെ മാത്രമാവും. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം ഇനിയും നിയന്ത്രിക്കും.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഹോം ഡെലിവറി നടത്താം. ഇന്ധന പാചക വിതരണം നടത്താം. ബാറുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ കൗണ്ടര്‍ സെയില്‍ നടത്താനാകുമോ എന്ന് പരിശോധിക്കും. ആരാധനാലയങ്ങളിലെ ആളുകള്‍ കൂടുന്ന പരിപാടികള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.





































