നിരോധനാജ്ഞ ലംഘിച്ച് ബീവറേജിന് മുന്നിൽ വൻതിരക്ക്  ; ലാത്തി വീശി പോലീസ്

0

 കോഴിക്കോട് വടകരയിലെ ബീവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റിന് മുന്നിൽ ലാത്തിച്ചാർജ്. നിരോധനാജ്ഞ ലംഘിച്ച് ബീവറേജിന് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് പോലീസ് ലാത്തി വീശിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മാഹിയിലെ മദ്യഷോപ്പ് അടച്ചിട്ടതോടെ വടകരയിലെ ബീവറേജ് ഷോപ്പിന് മുന്നിൽ തിരക്ക് വർദ്ധിക്കുകയായിരുന്നു. കൊറോണ വൈറസിൻറെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർദ്ദേശങ്ങൾ ലംഘിച്ചാണ് ബീവറേജിന് മുന്നിൽ വലിയ ക്യൂ രൂപപ്പെട്ടത്. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്