കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഹൈക്കോടതി അടക്കാൻ തീരുമാനം. ഏപ്രിൽ 8 വരെയാണ് ഹൈക്കോടതി അടക്കാൻ തീരുമാനിച്ചത്. ഹേബിയസ് കോർപ്പസ് അടക്കമുള്ള അടിയന്തര ഹർജികൾ ചൊവ്വ,വെള്ളി ദിവസങ്ങളിൽ മാത്രം പരിഗണിക്കും. മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളിൽ ആൾകൂട്ടം ഒഴിവാക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു അത്യാവശ്യമുളള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാവൂ എന്നാണ് നിർദ്ദേശം. ജീവനക്കാരെ അല്ലാതെ ആരെയും അകത്തേക്ക് പ്രവേശിച്ചിരുന്നുമില്ല തിങ്കളാഴ്ച രാവിലെ അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്സ് അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെടെ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് അടച്ചിടുന്നതാകും ഉചിതം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൈമാറിയിരുന്നു. ഇതിനു പിന്നിലെയാണ് ഹൈക്കോടതി താൽക്കാലികമായി അടക്കുന്നത്. ഏപ്രിൽ എട്ടിന് കോടതിയുടെ മധ്യവേനൽ അവധി ആരംഭിക്കും. അന്നു വരെ കോടതി അടക്കാനാണ് തീരുമാനം.