കറ്റിപ്പുറത്ത് രണ്ട് പ്രവാസികൾക്കെതിരെ പോലീസ് കേസെടുത്തു

0

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയ രണ്ട് പ്രവാസികൾക്കെതിരെ പൊലീസ് കേസെടുത്തു .  വിദേശത്ത് നിന്ന് എത്തിയ ഇവർ പൊതുസ്ഥലങ്ങളിലും മറ്റും കറങ്ങി നടക്കുന്നുവെന്ന പരാതികളെ തുടർന്നാണ് പോലീസ് നടപടി .കുറ്റിപ്പുറം സ്വദേശികളായ കൊളഞ്ചേരി വീട്ടിൽ അർജ്ജുനൻ (28) വലിയ തൊടിയിൽ ഹാഷിം (32) എന്നിവർക്കെതിരെയാണ് കുറ്റിപ്പുറം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം തിരുന്നാവായയിലെ കാരത്തൂർ സ്വദേശികൾക്കെതിരായും ചെറിയമുണ്ടത്ത് ജിദ്ദയിൽ നിന്നെത്തിയ പ്രവാസികൾക്കെതിരായും ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിക്കാത്തതിന് തിരൂർ പോലീസ് കേസെടുത്തിരുന്നു.