HomeHealthസംസ്ഥാനം പൂർണ്ണമായി അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

സംസ്ഥാനം പൂർണ്ണമായി അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം ;കൊവിഡ് 19 രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനം പൂർണ്ണമായി അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രോഗലക്ഷണങ്ങളുള്ള എല്ലാവരിലും ആരോഗ്യ പ്രവർത്തകരിലും കൂടാതെ മുഴുവൻ ആളുകളിലും കൊറോണ ടെസ്റ്റ് നടത്തണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള മുഴുവൻ കാര്യങ്ങളും പരിഗണിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഐ.എം.എ പ്രസിഡന്റ് ഡോ. അബ്രഹാം വർഗീസും സംസ്ഥാന സെക്രട്ടറി ഡോ.ഗോപികുമാറും പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമൂഹവ്യാപനം തിരിച്ചറിയുന്നതിനായി വ്യാപകമായി ടെസ്റ്റുകൾ നടത്തണം. അതിൻറെ ഫലമായി സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടർമാരെ രണ്ടാം നിരയായി മാറ്റി നിർത്തികൊണ്ട് രോഗവ്യാപനം നേരിടാൻ ഐ.എം.എ നിലവിൽ തയ്യാറായിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികളോടും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Most Popular

Recent Comments