ഒളിംപിക്‌സ് നീട്ടിവെക്കുമെന്ന സൂചന നല്‍കി ഐഒസി ബോര്‍ഡും ജപ്പാനും. കോവിഡ് 19 ലോകമാകെ മഹാമാരിയായി വ്യാപിക്കുന്ന അവസ്ഥയിലാണ് ലോക കായിക മാമാങ്കത്തിനും ഭീഷണിയാവുന്നത്. തീരുമാനം നാലാഴ്ചക്കകം ഉണ്ടാകുമെന്ന് ഒളിംപിക്‌സ് സമിതി അറിയിച്ചു. ഒളിംപിക്‌സ് റദ്ദാക്കില്ലെന്നും ഒരു വര്‍ഷം വരെ നീട്ടി വെച്ചേക്കാമെന്നും അധ്യക്ഷന്‍ തോമസ് ബാക്ക് പറഞ്ഞു.
പ്രഖ്യാപന പ്രകാരം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെ ടോക്കിയോവിലാണ് ഒളിംപിക്‌സ് നടക്കേണ്ടത്.