ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കടന്നതായി ലോകാരോഗ്യ സംഘടന. 3,35,404 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ഇറ്റലിയില്‍ ഒരു ദിവസം മരിച്ചത് 651 പേരാണ്. അമേരിക്കയില്‍ മരണം 400 കടന്നു. ഫ്രാന്‍സില്‍ മരണം 600 കടന്നിട്ടുണ്ട്. കാനഡയിലും മരണ നിരക്ക് കൂടുകയാണ്.