കേരളത്തില്‍ ഇന്ന് 15 പുതിയ കേസുകള്‍

0

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി ഇന്ന് 15 പുതിയ കോവിഡ് 19 കേസുകള്‍. കാസര്‍കോട് അഞ്ചും, കണ്ണൂര്‍ നാലും, കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ രണ്ടു വീതവുമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സാമൂഹ്യ വ്യാപനം എന്ന മൂന്നാംഘട്ട സാധ്യത കേരളത്തില്‍ തള്ളാനാവാത്ത സ്ഥിതിയിലാണ് ആരോഗ്യവകുപ്പ്. കാസര്‍കോട് ജില്ല ഏതാണ്ട് പൂര്‍ണമായി അടച്ചിട്ട അവസ്ഥയിലാണ്.