ജനതാ കര്‍ഫ്യൂ കേരളത്തില്‍ തുടരും

0

ജനതാ കര്‍ഫ്യൂ ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും കേരളത്തില്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യര്‍ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
നേരത്തെ തമിഴ്‌നാട് അടക്കമുള്ള ചില സംസ്ഥാനങ്ങളും ജനതാ കര്‍ഫ്യൂ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.