കേരളത്തില്‍ ഏഴ് ജില്ലകളില്‍ ലോക് ഡൗണ്‍

0

കോവിഡ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ക്കശമാക്കി സര്‍ക്കാരും ജില്ലാ ഭരണാധികാരികളും. ഇതിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ലോക് ഡൗണ്‍പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമായി ചുരുക്കും.

രാജ്യത്തെ 75 ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ഏഴ് ജില്ലകള്‍ അടക്കമാണിത്. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടക്കും.

എന്നാൽ ജില്ലകൾ അടച്ചിടുന്ന അവസ്ഥ ഇപ്പോൾ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കർശന നപടികൾ ഉണ്ടാകും .