സ്വാതന്ത്ര്യ ദിനത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മഹിളാമോർച്ച വിവിധ മത്സരങ്ങളും സെമിനാറുകളും നടത്തുമെന്ന് സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത അറിയിച്ചു. സാഹിത്യ രചന മത്സരത്തിനു സ്വാതന്ത്ര്യ ദിനത്തിൽ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സമർപ്പിക്കാനുള്ള ഗൂഗിൾ ഫോം ഇന്ന് മുതൽ ഒക്ടോബർ 15 വരെയും ഓപ്പൺ ആയിരിക്കും.
സ്ത്രീകളുടെ സ്വാതന്ത്ര്യം വെല്ലുവിളികൾ പരിഹാരങ്ങൾ എന്ന വിഷയത്തിലാണ് ലേഖനങ്ങൾ സമർപ്പിക്കേണ്ടത്. താല്പര്യമുള്ള എല്ലാവരും മത്സരത്തിൽ പങ്കാളികൾ ആകണം എന്ന് അഡ്വ നിവേദിത പറഞ്ഞു .