അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാര്‍ടിയില്‍ രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.
കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയായിരുന്ന സുഷ്മിത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അഭ്യൂഹം. മമത ബാനര്‍ജിയുമായി ഇന്ന് കൂടിക്കാഴ്ച ഉണ്ടായേക്കും എന്ന വാര്‍ത്തകളുണ്ട്.
ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേവ് പറഞ്ഞു. ട്വിറ്റര്‍ പ്രൊഫൈല്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്ത്തക എന്നാക്കിയിട്ടുണ്ട്. അസമിലെ നിയമസഭ തിരഞ്ഞെടുപ്പ് സീറ്റി വിഭജനത്തിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. എഐയുഡിഎഫുമായുള്ള കോണ്‍ഗ്രസ് സഹകരണത്തെ അവര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം സഹകരണം തുടരുകയായിരുന്നു.