സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു. ഇനിയുള്ള എസ്എസ്എല്‍സി, പ്ലസ് വണ്‍ , പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചായിരിക്കും തീരുമാനിക്കുക. സര്‍വകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്. സര്‍വകലാശാലകളില്‍ കേന്ദ്രീകൃത മൂല്യ നിര്‍ണയം ഉണ്ടാവില്ല.