ഞായറാഴ്ച ജനതാ കര്‍ഫ്യൂ; ജനം പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

0

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈമാസം 22 ന് ഞായറാഴ്ച ജനതാ കര്‍ഫ്യൂ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴ് മണിമുതല്‍ രാത്രി 10 വരെ എല്ലാ പൗരന്മാരും സ്വയം ജനതാ കര്‍ഫ്യൂ പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങുകയോ റോഡിലിറങ്ങുകയോ ചെയ്യരുത്. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയ ഒരു അഭ്യര്‍ഥനയുണ്ട്, കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി രാജ്യത്തിന് നല്‍കണം…. എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.
ആള്‍ക്കുട്ടങ്ങളില്‍ നിന്ന് ഓരോരുത്തരും വിട്ടുനില്‍ക്കണം, അടുത്ത ദിവസങ്ങളില്‍ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ കഴിയണം, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അതേപടി നടപ്പാക്കണം എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.