സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ള ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 31173 പേര്‍ നിരീക്ഷണത്തിലാണ്. 237 പേര്‍ ആശുപത്രിയിലാണ്. ഇന്ന് മാത്രം 64 പേര്‍ ആശുപത്രിയിലെത്തി. രണ്ടു ദിവസമായി പുതിയ കേസുകള്‍ വരാത്തതിന്റെ ആശ്വാസത്തിലായിരുന്നു സംസ്ഥാനം.