കോവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ജനജീവിതം സാധാരണ നിലയിലാക്കാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 20000 കോടി രൂപയുടെ സമഗ്ര പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ പ്രളയം കഴിഞ്ഞപ്പോള്‍ കുടുംബങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്താന്‍ നല്‍കിയ വായ്പ പോലുള്ള പാക്കേജും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2000 കോടി രൂപയുടെ ഈ വായ്പ കുടുംബശ്രീ വഴിയാണ് നടപ്പാക്കുക.
ഏപ്രില്, മെയ് മാസങ്ങളില്‍ ഒരോ മാസവും 1000 കോടി രൂപയുടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. ബിപിഎല്ലുകാരില്‍ സാമൂഹ്യ പെന്‍ഷന്‍ വാങ്ങാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കും.
മറ്റ് പ്രഖ്യാപനങ്ങള്‍
എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നല്‍കും.
20 രൂപക്ക് ഭക്ഷണം നല്‍കുന്ന ഹോട്ടലുകള്‍ അടിയന്തരമായി നടപ്പാക്കും. നേരത്തെ ഇത് 25 രൂപക്ക് ഭക്ഷണം എന്നായിരുന്നു തീരുമാനം.
ഹെല്‍ത്ത് പാക്കേജിനായി 500 കോടി രൂപ
വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഏപ്രിലില്‍ തന്നെ കൊടുത്തു തീര്‍ക്കും
ഓട്ടോ, ടാക്‌സിക്കാരുടെ ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവ്
സ്വകാര്യ ബസുകാര്‍ക്ക് നികുതിയില്‍ ഇളവ്
സിനിമ തിയറ്ററുകള്‍ക്കുള്ള വിനോദ നികുതിയില്‍ ഇളവ്
വൈറസ് പ്രതിരോധത്തിനായി സൈന്യത്തിന്റേയും അര്‍ദ്ധ സൈനിക വിഭാഗങ്ങളുടേയും സഹകരണം ഉറപ്പ് ലഭിച്ചുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.