കോവിഡ് ബാധിതര്‍ 143; വൈറസ് വ്യാപനം രണ്ടാംഘട്ടത്തില്‍

0

രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 143. രാജ്യവും സംസ്ഥാനങ്ങളും കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നതെന്നാണ് ആശങ്ക ഉണ്ടാക്കുന്നത്.

ഇതിനിടെ രാജ്യത്ത് കോവിഡ് 19 വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതായി ഐസിഎംആര്‍ അറിയിച്ചു. അതുകൊണ്ട് തന്നെ പ്രതിരോധ നടപടികളില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഇനി ഉണ്ടാവില്ല. മൂന്നാംഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യമൊഴിവാക്കാനാണ് ഇപ്പോള്‍ ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നത്. അതിനാല്‍ ജനങ്ങള്‍ കൂടുതല്‍ സഹകരണം കാട്ടണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ആവശ്യപ്പെട്ടു. പനിയോ, ചുമയോ, ജലദോഷമോ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സക്ക് വിധേയരാകണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.