ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ സഖ്യത്തിൻ്റെ നേതാവ് ആരെന്നത് പ്രശ്‌നമല്ല. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.
ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് മമതയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്. രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്. ആനന്ദ്ശര്‍മ എന്നിവരെ കണ്ട ശേഷമാണ് മമത സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയത്.
ശരദ് പവാര്‍ അടക്കമുള്ള പ്രധാന പ്രതിപക്ഷ നേതാക്കളെയും മമത ബാനര്‍ജി കാണുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും സംസാരിക്കും.