HomeKeralaവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണം: യുവമോർച്ച

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണം: യുവമോർച്ച

നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഒരു നിമിഷം പോലും മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാനുള്ള ധാർമ്മിക അവകാശമില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ. ജനാധിപത്യത്തിൻ്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭയ്ക്കകത്ത് നടന്ന സംഭവങ്ങൾ സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു.
കേസിൽ നിന്ന് രക്ഷപ്പെടാൻ ലക്ഷങ്ങളാണ് പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചത്. ജനങ്ങളുടെ നികുതിപ്പണം ഇത്തരം കേസുകളുടെ നടത്തിപ്പിനു വേണ്ടി ചിലവഴിച്ച മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ജനങ്ങളോട് മാപ്പ് പറയണം. സി പി എമ്മിൻ്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധി.നിയമസഭയിൽ ആഭാസങ്ങൾക്ക് നേതൃത്വം കൊടുത്തയാൾ വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സി ആർ പ്രഫുൽ കൃഷ്ണൻ വ്യക്തമാക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു

Most Popular

Recent Comments