HomeKeralaകരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എഎപി നിയമനടപടിക്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എഎപി നിയമനടപടിക്ക്

കരുവന്നൂർ ബാങ്ക്‌ തട്ടിപ്പ് കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്ന് ആം ആദ്മി പാർട്ടി സ്റ്റേറ്റ് കൺവീനർ  പി സി സിറിയക്. ഭരണ സമിതിയും ബാങ്ക് ഉദ്യോഗസ്ഥരും  സഹകരണ വകുപ്പും  സർക്കാരും മുൻകൂട്ടി അറിഞ്ഞിട്ടും തട്ടിപ്പ് തുടർന്ന സാഹചര്യത്തിൽ ഇവരെയെല്ലാം പ്രതിയാക്കി കേസെടുക്കണം.
2020 ഒക്ടോബർ മാസത്തിൽ സഹകരണ വകുപ്പ്‌ അസിസ്റ്റൻ്റ് രെജിസ്ട്രാറുടെ ഓഡിറ്റ്‌ റിപ്പോർട്ടിൽ ബാങ്കിൽ നടക്കുന്ന നിരവധി ക്രമക്കേടുകൾ ഒന്നൊന്നായി  ചൂണ്ടിക്കാണിച്ചിരുന്നു.  അസിസ്റ്റൻ്റ് റെജിസ്ട്രാറുടെ റിപ്പോർട്ടിൽ തട്ടിപ്പിൻ്റെ വ്യക്തമായ ചിത്രം ഉണ്ടായിരുന്നിട്ടും ഭരണസമിതിക്കെതിരെയോ ബാങ്ക് ഉദ്യോഗസ്ഥർക്കർതിരെയോ യാതൊരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല തട്ടിപ്പ് നിര്ബാധം തുടരാൻ അനുവദിക്കുക എന്ന അതി ഗുരുതര കുറ്റം  കൂടി വകുപ്പ് ചെയ്തു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെയാണ് കരുവന്നൂർ ബാങ്കും ഭരിച്ചിരുന്നത്. മുൻ സഹകരണ മന്ത്രിക്ക് തട്ടിപ്പ് വിവരം അറിയാമായിരുന്നു.  അതിനാൽ സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിൽ അല്ലാതെ കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധർ അടങ്ങിയ സമിതിയെ കൊണ്ട് സ്വതന്ത്രവും നിഷ്പക്ഷവും ആയ അന്വേഷണം നടത്തണം.
നിക്ഷേപകാരുടെ പണം സഹകരണവകുപ്പ് സർക്കാർ ഫണ്ടിൽ നിന്നും തിരിച്ചു നൽകി, സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കണം. ബാങ്കിനുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാർ ആയ ബാങ്ക് ഭരണ സമിതി അംഗങ്ങളിൽനിന്നും ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ചുപിടിക്കണം. ആം ആദ്മി പാർട്ടി നിയമനടപടിക്ക്  ഒരുങ്ങുകയാണെന്നും സിറിയക്ക് പറഞ്ഞു.

Most Popular

Recent Comments