ഐപിഎൽ നീട്ടി വച്ച് ബിസിസിഐ

0

ഈ വർഷത്തെ ഐപിഎൽ മല്സരങ്ങൾ ഏപ്രിൽ 15 വരെ നീട്ടി വയ്ക്കാൻ തീരുമാനം. ബിസിസിഐ ആണ്  ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ആരാധകർ ഉൾപ്പടെ ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനമെന്നും വാർത്താക്കുറിപ്പിലുണ്ട്. കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ഇത് സംബന്ധിച്ച ഭാവി തീരുമാനങ്ങൾ എടുക്കുക.
ഇതേക്കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ശനിയാഴ്ച ടീം ഉടമകളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഐപിഎല്ലിൻ്റെ പുതിയ സീസൺ ഈ മാസം 29ന് തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.