മധ്യപ്രദേശിലെ രാഷ്ട്രീയപ്രതിസന്ധിക്ക് മിക്കവാറും നാളെയോടെ പരിഹാരമാകും. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒഴിയേണ്ടിവരും. ബിജെപിക്ക് വന്‍ പ്രതീക്ഷയാണ്.
ബിജെപിയിലേക്ക് മാറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ കൂടെ പോയ 22 എംഎല്‍എമാര്‍ ഇന്ന് സ്പീക്കറെ കാണുന്നുണ്ട്. എന്നാല്‍ ഇവരില്‍ പലരും മടങ്ങിവരുമെന്ന അവസാന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.