മരണം 5800 കടന്നു; സാര്‍ക്ക് യോഗം ഇന്ന്; മോദി പങ്കെടുക്കും

0

ലോകത്ത് കോവിഡ് 19 മൂലം മരണം 5800 കടന്നു

രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം ആയി

ഇറ്റലിക്ക് പിന്നാലെ സ്‌പെയിനിലും ഫ്രാന്‍സിലും പൊതുഅവധി

സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്ക് വൈറസ് ബാധ

അമേരിക്കന്‍ പ്രസിഡണ്ടിന് രോഗം ഇല്ല

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 100 കടന്നു

കേരളത്തില്‍ കര്‍ശന പരിശോധന. എസ്പിമാരുടെ നേതൃത്വത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന

സംസ്ഥാനത്ത് 24 പോയിന്റുകളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കും

സംസ്ഥാനത്ത് എത്തുന്ന ട്രെയിനുകളിലെ മുഴുവന്‍ കോച്ചുകളും പരിശോധിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന

കോവിഡ് 19 നേരിടാന്‍ സാര്‍ക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്ന്.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം