പാലാരിവട്ടം അഴിമതി കേസില്‍ തന്നെ കുടുക്കിയതാണെന്ന് ആവര്‍ത്തിച്ച് മുന്‍ വി കെ ഇബ്രാഹിംകുഞ്ഞ്. രാഷ്ട്രീയ പ്രേരിതമായ കേസില്‍ അറസ്റ്റ് താന്‍ ഭയക്കുന്നില്ല. അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യവും എടുക്കില്ല.
കളമശ്ശേരി സീറ്റാണ് അവരുടെ ലക്ഷ്യം. അന്വേഷണത്തോട് പരമാവധി സഹകരിക്കും. ഇന്ന് ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വിജിലന്‍ പരിശോധന നടത്തിയിരുന്നു. അഴിമതി പണം ചന്ദ്രികയിലൂടെ വെളുപ്പിച്ചു എന്ന് വിജിലന്‍സ് കരുതുന്നുണ്ട്.