HomeBusinessപ്രമുഖ കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ച് ഐസിറ്റി അക്കാദമി ഓഫ് കേരള 

പ്രമുഖ കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ച് ഐസിറ്റി അക്കാദമി ഓഫ് കേരള 

ധാരണാപത്രം ഒപ്പിട്ടത് @ മൈക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍  എന്നിവയുമായി

വിദ്യാര്‍ത്ഥികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവും അടിസ്ഥാനപരമായ ധാരണയും വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരള പ്രമുഖ  കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. മെക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നീ മൂന്ന് കമ്പനികളുമായാണ് സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഐസിറ്റി അക്കാദമി ധാരണയിലെത്തിയത്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സഹകരണം.

പുതിയ പങ്കാളിത്തത്തിൻ്റെ നേട്ടം ഐസിറ്റി അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ കൂടാതെ ഐസിറ്റിഎകെയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എന്‍ജിനീയറിംഗ്, ആര്‍ട്ട്‌സ്ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകും.  ഇന്‍ഡസ്ട്രിയിലെ പ്രധാന കമ്പനികളുമായുള്ള സഹകരണം ഉറപ്പാക്കുക വഴി  വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ സാധ്യത സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഐസിറ്റി അക്കാദമി ഓഫ് കേരള സിഇഒ സന്തോഷ് ചന്ദ്രശേഖര കുറുപ്പ് അഭിപ്രായപ്പെട്ടു. ഇന്‍ഡസ്ട്രിയിലെ സഹകരണം  വര്‍ദ്ധിപ്പിക്കുന്നതിന് തുടച്ചയായ അവസരങ്ങള്‍ ഐസിറ്റി അക്കാദമി തേടുകയാണെന്നും പുതിയ പങ്കാളിത്തം എല്ലാ പരിശീലന പരിപാടികളിലും വ്യാവസായിക അനുഭവം പകരുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോസോഫ്റ്റുമായി സഹകരണം ഉറപ്പാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മെക്രോസോഫ്റ്റ് ലേണിങ്  പദ്ധതി മുഖേനെ 1800 ല്‍ അധികം കോഴ്‌സുകളിലൂടെ  നൈപുണ്യ വികസനം ഉറപ്പുവരുത്തുവാനും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുവാനും സാധിക്കും. കൂടാതെ, മെക്രോസോഫ്റ്റുമായുള്ള ധാരണാപ്രകാരം എൻറോൾ ചെയ്തിരിക്കുന്ന  സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് സൗജന്യ പരിശീലനവും സര്‍ട്ടിഫിക്കേഷനും ഉറപ്പക്കാനാകും.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനം ഫീസിളവും ലഭ്യമാണ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠിക്കുന്നതിനായി ലിങ്ക്ഡ് ഇന്‍ ലേണിംഗ് സംവിധാനത്തിലൂടെ ഒട്ടനവധി കോഴ്‌സ് മെറ്റീരിയല്‍സും ടിസിഎസ് അയോണുമായി സഹകരിച്ച് വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ഐസിറ്റി അക്കാദമി നല്‍കുന്നുണ്ട്.

ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ബിസിനസ് മൊബിലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന  മുന്‍നിര കമ്പനിയായ വിഎംവെയറുമായുള്ള കരാര്‍ പ്രകാരം, വിഎംവെയര്‍ ഐടി അക്കാദമി പ്രോഗ്രാമിന്റെ  റീജിയണല്‍ അക്കാദമിയായിട്ടാകും  ഐസിടി അക്കാദമി ഓഫ് കേരള പ്രവര്‍ത്തിക്കുക. ഇതിലൂടെ ഏറെ തൊഴില്‍ സാധ്യതയുള്ള  വിര്‍ച്വലൈസേഷന്‍ കണ്‍സെപ്റ്റ്, നെറ്റ്വര്‍ക്ക് വിര്‍ച്വലൈസേഷന്‍ കണ്‍സപ്റ്റ് തുടങ്ങിയ കോഴ്‌സുകളിലും  വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നേടാനാകുമെന്നും ഐസിറ്റി അക്കാദമി ഓഫ് കേരള അധികൃതര്‍ വ്യക്തമാക്കി.

Most Popular

Recent Comments