കൊടകര കുഴല്‍പ്പണക്കേസ്: ബിജെപിക്കാര്‍ പ്രതികളല്ല

0

ഏറെ വിവാദമായ കൊടകര കുഴല്‍പ്പണ കേസില്‍ ട്വിസ്റ്റ്. സിപിഎം അടക്കമുള്ളവര്‍ ആരോപിച്ചിരുന്ന പോലെ ഒന്നുമില്ലെന്ന് അന്വേഷണ സംഘം. കേസില്‍ ഒരു ബിജെപി നേതാവും പ്രതിയാവില്ല. ഇതൊരു കവര്‍ച്ചാ കേസ് മാത്രമാണെന്നും പൊലീസ്.

കേസ് ഇഡിക്ക് കൈമാറണമെന്ന് മാത്രമാണ് കുറ്റപത്രത്തില്‍ ഉണ്ടാവുക. ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ ഇഡിക്ക് മാത്രമേ കഴിയൂ. നഷ്ടപ്പെട്ട മൂന്നര കോടിയ രൂപയില്‍ രണ്ടു കോടി പ്രതികള്‍ ധൂര്‍ത്തടിച്ചതിനാല്‍ വീണ്ടെടുക്കാനാവില്ലെന്നും കുറ്റപത്രം പറയുന്നു. നിലവില്‍ ബിജെപി നേതാക്കള്‍ കേസില്‍ പ്രതികളോ സാക്ഷികളോ അല്ല.

കുറ്റപത്രം ബിജെപിക്ക് വലിയ രാഷ്ട്രീയ ഊര്‍ജമാണ് നല്‍കുക. എ്‌നാല്‍ ഇത്രനാളും പറഞ്ഞ ആരോപണങ്ങളും ആക്ഷേപങ്ങളും തങ്ങളെ തിരിഞ്ഞു കൊത്തും എന്ന ആശങ്കയാണ് സിപിഎമ്മിന്.