കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായപ്പോള്‍ ഉത്തര്‍പ്രദേശ് സമാനതകളില്ലാതെയാണ് അതിനെ നേരിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിദിനം മുപ്പതിനായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് യുപിയെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിവിദഗ്ദമായി കോവിഡിനെ പ്രതിരോധിച്ചു.
മഹാമാരിയെ സമാനതകളില്ലാതെ നേരിട്ട സംസ്ഥാനത്തെ അഭിനന്ദിക്കുന്നു. യുപി ഉയര്‍ത്തെഴുന്നേറ്റ് വൈറസിനെതിരെ യുദ്ധം ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും കോവിഡ് വരിഞ്ഞുകെട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സര്‍ക്കാരിനുമായി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 3.89 കോടി വാക്‌സിനാണ് കുത്തിവെച്ചത്. കോവിഡ് യോദ്ധാക്കല്‍ക്ക് എന്റെ നന്ദി. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നതാണ് കേന്ദ്ര ലക്ഷ്യം എന്നും അതാണ് നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലമായ വാരണാസിയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മോദി. 1500 കോടി രൂപയുടെ പദ്ധതികളും അദ്ദേഹം മണ്ഡലത്തില്‍ പ്രഖ്യാപിച്ചു.