മുഖ്യമന്ത്രി ഇന്നലെ വ്യാപാരികള്‍ക്കെതിരെ നടത്തിയത് തെരുവിലെ ഭാഷയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മുഖ്യമന്ത്രി തസ്തികയില്‍ ഇരിക്കുന്ന ഒരാളുടെ നാവില്‍ നിന്ന് വരേണ്ട വാക്കുകളല്ല അത്.
മുഖ്യമന്ത്രി വ്യാപാരികളുടെ വികാരം ഉള്‍ക്കൊള്ളുന്നില്ല. മയപ്പെടുത്തിയ വാക്കുകളെങ്കിലും ഉണ്ടാകണമായിരുന്നു. അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ എന്ന പഴമൊഴി ശരിവെക്കുന്നു. വ്യാപാരികളുടേത് ജീവിക്കാനുള്ള നിലനില്‍പ്പിന്റെ സമരമാണെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.