സ്ത്രീ സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഉപവാസം തുടങ്ങി. വിവിധ ഗാന്ധിയന്‍ സംഘടനകള്‍ നടത്തുന്ന ഉപവാസത്തിന് ഐക്യദാര്‍ഡ്യമായാണ് ഗവര്‍ണറും ഉപവാസമിരിക്കുന്നത്.
രാവിലെ എട്ട് മണിക്ക് രാജ്ഭവനിലാണ് ഗവര്‍ണര്‍ ഉപവാസം ആരംഭിച്ചത്. വീടുകളിലും ഗാന്ധിഭവനിലും ഉപവാസം നടക്കുന്നുണ്ട്. വൈകീട്ട് 4.30ന് ഗവര്‍ണര്‍ ഗാന്ധിഭവനില്‍ എത്തും. തുടര്‍ന്ന് ആറ് മണിക്ക് പ്രാര്‍ഥനയോടെ ഉപവാസം അവസാനിപ്പിക്കും. സ്തീധനത്തിന് എതിരാണ് താനെന്നും സ്ത്രീ സുരക്ഷക്കായാണ് താന്‍ ഉപവാസം ഇരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.