പി സി ചാക്കോ സംസ്ഥാന അധ്യക്ഷനായതില്‍ ഉടലെടുത്ത എൻസിപിയിലെ പ്രതിഷേധം കലാപമായി തെരുവുകളിലേക്ക്. തൃശൂരില്‍ പി സി ചാക്കോക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്ററുകള്‍.
കോണ്‍ഗ്രസ് വേസ്റ്റുകള്‍ എന്‍സിപിക്ക് വേണ്ടെന്ന് പോസ്റ്ററുകള്‍ പറയുന്നു. മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായിരുന്ന ലതിക സുഭാഷിനെതിരേയും പോസ്റ്ററുകള്‍ ഉണ്ട്. പി സി ചാക്കോയെ തെരുവില്‍ നേരിടാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവണം തുടങ്ങിയവയും സേവ് എന്‍സിപി പോസ്റ്ററുകള്‍ പറയുന്നു.
തൃശൂര്‍ ജില്ലയില്‍ എന്‍സിപിയില്‍ ചാക്കോക്കെതിരെ ശക്തമായ പ്രതിഷേധമാണ്. കോണ്‍ഗ്രസ് വിട്ടെത്തിയ സെബാസ്റ്റ്യനാണ് നിലവില്‍ ജില്ലാ പ്രസിഡണ്ട്. ഇദ്ദേഹത്തെ പാര്‍ടിയിലെ വലിയൊരു വിഭാഗം അംഗീകരിച്ചിട്ടില്ല. ഇവര്‍ പാര്‍ടി പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ വന്‍ പ്രതിഷേധവും ഇറങ്ങിപ്പോക്കും ഉണ്ടായി.