തൃശൂര്‍ ഗവണ്‍മെൻ്റ് ലോ കോളേജില്‍ 2021 – 22 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ത്രിവത്സര എല്‍.എല്‍.ബി. രണ്ടാം സെമസ്റ്റര്‍, ആറാം സെമസ്റ്റര്‍ ക്ലാസ്സുകളിലേക്കും, പഞ്ചവത്സര ബി.ബി.എ – എല്‍.എല്‍.ബി. രണ്ടം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍, ആറാം സെമസ്റ്റര്‍, എട്ടാം സെമസ്റ്റര്‍ എന്നീ ക്ലാസ്സുകളിലേക്കുമാണ് സീറ്റുകൾ ഒഴിവുള്ളത്.
ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുന:പ്രവേശനത്തിനും, കോഴിക്കോട് ഗവണ്‍മെൻ്റ് ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനുവേണ്ടിയും ജൂലൈ – 16 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പ്ലസ്ടു/ഡിഗ്രി മാര്‍ക്ക് ലിസ്റ്റിൻ്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്‌മെൻ്റ് മെമ്മോയുടെയും, അവസാന സെമസ്റ്ററിലെ പരീക്ഷയുടെ ഹാള്‍ടിക്കറ്റിൻ്റെ ശരിപകര്‍പ്പും ഹാജരാക്കേണ്ടതാണ്. പുന:പ്രവേശനത്തിന് ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ യൂണിവേഴ്‌സിറ്റിയില്‍ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയശേഷം കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.
കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ കോഴിക്കോട് ഗവണ്‍മെൻ്റ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ അടക്കം ചെയ്തിരിക്കണം. പുന:പ്രവേശനത്തിനുള്ള അപേക്ഷകള്‍ പരിഗണിച്ച ശേഷം, ഒഴിവുള്ള സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ. ഫോണ്‍ : 0487 2360150